കൊച്ചി: പൊതു ജീവിതക്രമത്തെയും ധാര്‍മികതയെയും ബാധിക്കാത്ത വിധമാകണം ഭരണഘടന നല്കുന്ന വിശ്വാസസ്വാതന്ത്ര്യമെന്നു ഹൈക്കോടതി.
ശബരിമല നട തുറക്കുന്ന ദിവസത്തിനുമുമ്പേ, എരുമേലിയില്‍നിന്നുള്ള കാനനപാത തുറന്നു നല്കാന് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു ഡല്‍ഹിയില്‍ താമസിക്കുന്ന വി.ശ്യാംമോഹന് സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ജസ്റ്റീസുമാരായ വി.രാജ വിജരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.
തത്വമസിയാണ് ശബരിമലയുടെ സന്ദേശം. അദ്വൈതത്തിന്റെ സത്തയും ഇതില്‍ പ്രതിഫലിക്കുന്നു. മനുഷ്യനും പ്രകൃതിയും ആത്മീയതയും തമ്മിലുള്ള സഹവര്‍ത്തിത്വത്തിനാണ് ഇതെല്ലാം ഊന്നല്‍ നല്‍കുന്നത്.
അതിനാല്‍ പെരിയാര്‍ കടുവാസങ്കേതത്തിന്റെയും കാനനപാതയുടെയും പവിത്രത സംരക്ഷിക്കേണ്ടതും സന്നിധാനത്ത് കുറിച്ചിരിക്കുന്ന തത്വമസിയുടെ സന്ദേശത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണെന്ന് കോടതി പറഞ്ഞു.